ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ്

Editor

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതല്‍ 26 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടില്‍ ചെന്ന് കോവിഡ് 19 ലോക്ഡൗണ്‍ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത, യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ക്ക് മാത്രമാണ് യാത്രനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ കൈമാറിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായി മലയാളി യുവതി

Related posts
Your comment?
Leave a Reply