കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണം വരാന്‍ പോകുന്നത് ജനകീയ പ്രതിഷേധം

18 second read

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭത്തിന് വേദി ഒരുങ്ങുന്നു.

സമുദായത്തിലുള്ളവരും സമാന മനസ്‌കരുമായ സമൂഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭത്തിനാണ് നീക്കം നടക്കുന്നത്. തനിക്ക് സാമുദായിക പിന്‍ബലം ഉണ്ടെന്ന് കാട്ടി ഭരണക്കാരെയും രാഷ്ട്രീയ കക്ഷികളെയും വിരട്ടിയാണ് ഒട്ടുമിക്ക കേസുകളിലും വെള്ളാപ്പള്ളിയും മകനും രക്ഷപ്പെടിരുന്നത്.

സമുദായ നേതാവ് ആയതിനാല്‍ മാധ്യമങ്ങളും തൊടാന്‍ മടിക്കും. നേതാവിനെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ സമുദായം തങ്ങളെ ബഹിഷ്‌കരിക്കുമോ എന്ന പേടിയാണ് മാധ്യമങ്ങള്‍ക്ക്. പ്രവാചകനെതിരേ വാര്‍ത്ത കൊടുത്ത് പുലിവാല്‍ പിടിച്ചതു പോലെയാകും ഇതെന്നാണ് പത്രമുതലാളിമാര്‍ ഭയക്കുന്നത്. എന്നാല്‍, അവര്‍ക്കൊന്നും അറിയാത്ത ഒരു കാര്യം ഇവിടെയുണ്ട്. നടേശന് എതിരേ വാര്‍ത്ത വന്നാലാകും അവര്‍ക്ക് സര്‍ക്കുലേഷനും കാഴ്ചക്കാരും കൂടുക എന്ന സത്യം.

മഹേശന്റെ ആത്മഹത്യയെ തുടര്‍ന്ന് സമുദായത്തിനുള്ള പ്രതിഷേധം രൂക്ഷമാണ്. കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയാണ്. വരും ദിനങ്ങളില്‍ അത് മേഘവിസ്ഫോടനമായി മാറും. യൂണിയന്‍ നേതാക്കളും ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെ എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ ജോലി ഉള്ളവരുമൊക്കെയാണ് ഇപ്പോള്‍ നടേശനൊപ്പം നില്‍ക്കുന്നതായി നടിക്കുന്നത്. ഒരു ജനകീയ പ്രക്ഷോഭം വന്നാല്‍ ഇവരും മറുകണ്ടം ചാടും.

കെ.കെ. മഹേശന്റെ ആത്മഹത്യാ കേസില്‍ വെള്ളാപ്പള്ളിക്ക്
ക്ലീന്‍ ചിറ്റ് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം മനസിലാക്കിയാണ് സാദാ സമുദായ പ്രവര്‍ത്തകര്‍ രംഗത്തേക്ക് വരുന്നത്. ഇനി സമുദായത്തെ ഹൈജാക്ക് ചെയ്ത് വെള്ളാപ്പള്ളി കുടുംബത്തെ മുന്നോട്ടു പോകാന്‍ അനുവദിക്കരുത് എന്ന ആവശ്യവുമായി ശാഖയുടെ നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകര്‍ കണ്ടു കഴിഞ്ഞു. സമരത്തിന് നേതൃത്വം നല്‍കാന്‍ നേതാക്കള്‍ തയാറല്ലെങ്കില്‍ സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്താനാണ് നീക്കം. കോവിഡ് പ്രോട്ടോക്കോള്‍ നില നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമരത്തിന് സാങ്കേതിക തടസമുണ്ട്. എന്നിരുന്നാലും ശക്തമായ സമരം തന്നെ നടത്താനാണ് പ്ലാന്‍. സമുദായം മുഴുവന്‍ ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്ന് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചാണ് വെള്ളാപ്പള്ളി പിടിച്ചു നില്‍ക്കുന്നത്.

ഇദ്ദേഹത്തെ ഭയന്ന് റാന്‍ മൂളി നില്‍ക്കുന്ന യൂണിയന്‍-ശാഖാ ഭാരവാഹികള്‍ മാത്രമാണ് ഒപ്പമുള്ളത്. ഇവര്‍ പുറമേ ഒപ്പമാണെന്ന് നടിക്കുകയും അകമേ അനിഷ്ടം സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. ഇക്കാര്യം വെള്ളാപ്പള്ളിക്ക് കൃത്യമായി അറിയാം. ഇവന്മാരെ നമ്പാന്‍ കൊള്ളില്ലെന്ന് പൊതുവേദികളില്‍ പരസ്യമായി പറയുന്ന ആളാണ് വെള്ളാപ്പള്ളി. വേദിയിലേക്ക് ജനറല്‍ സെക്രട്ടറി വരുമ്പോള്‍ കാലില്‍ തൊട്ടു തൊഴുന്ന ഒരു പാട് വിരുതന്മാരുണ്ട്. അവരേപ്പറ്റി പിന്നീട് പ്രസംഗത്തില്‍ വെള്ളാപ്പള്ളി വിശേഷിപ്പിക്കുന്നത് കള്ളന്മാര്‍ എന്നാണ്. കാലുവാരി താഴെയിടാനുള്ള പഴുതു നോക്കുകയാണ് പാദവന്ദനത്തിലൂടെ എന്നാണ് വെള്ളാപ്പള്ളി പറയുക.
തനിക്കൊരു തട്ടുകേട് വന്നാല്‍ കാലുവാരി ഇവന്മാര്‍ താഴെയിടും എന്ന് കണ്ടു തന്നെയാണ് അവരുടെ പലരുടെയും തല ഈ ബുദ്ധിരാക്ഷസന്‍ സ്വന്തം കക്ഷത്തില്‍ വച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് പോലെ നിരവധി കേസുകളിലേക്ക് ഇവരെ നയിക്കാനുള്ള അടവുകള്‍ വെള്ളാപ്പളളി കുടുംബത്തിനുണ്ട്.

പൊതുവികാരം അറിയാമായിരുന്നിട്ടു കൂടി യൂണിയന്‍ നേതാക്കള്‍ വെള്ളാപ്പളളിക്ക് ഒപ്പം നില്‍ക്കുന്നത് ഭയന്നിട്ടു തന്നെയാണ്. എതിര്‍ശബ്ദമുണ്ടായാല്‍ പുറത്താക്കും. ഇല്ലാത്ത കേസുകള്‍ എല്ലാം തലയില്‍ കെട്ടിവയ്ക്കും. കൊല്ലപ്പെടുക വരെ ചെയ്തേക്കാം. എന്നാല്‍ സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വന്നാല്‍ ഇവര്‍ക്കും ധൈര്യം വരും.
നടേശന് സമുദായ പിന്തുണ ഇല്ലെന്ന് സര്‍ക്കാരിനെയും അധികാരകേന്ദ്രങ്ങളെയും അറിയിക്കുന്നതിനാണ് പുതിയ ശ്രമം. ഈഴവ സമുദായ നേതൃത്വത്തില്‍ ഇപ്പോള്‍ കാണുന്നവരിലേറെയും നടേശനും മകനും ലക്ഷങ്ങള്‍ കോഴ കൊടുത്ത് ആ സ്ഥാനം വാങ്ങി എടുത്തവരാണ്. പുതുപ്പണക്കാരാണ് യോഗം കൗണ്‍സിലര്‍മാരായി എത്തിയിരിക്കുന്നവരില്‍ ഏറെയും. ലക്ഷപ്രഭുക്കളെ മാത്രമേ ആ പദവിയിലേക്ക് നടേശന്‍ തെരഞ്ഞെടുക്കുകയുള്ളൂ. അതിനും കാശ് വാങ്ങി എടുക്കും. ഇവര്‍ പിന്നീട് തുഷാറിന് വേണ്ടതെല്ലാം എത്തിച്ച് അയാളുടെ അടുപ്പക്കാരായി മാറും.

ഇവര്‍ക്കെല്ലാം എതിരേയുള്ള വമ്പന്‍ പ്രക്ഷോഭമാകും തുടര്‍ന്ന് വരാന്‍ പോകുന്നത്. എവിടെയെങ്കിലും ഒരിടത്ത് ഒരു കലാപക്കൊടി ഉയരാന്‍ കാത്തിരിക്കുകയാണ് മറ്റുള്ളവര്‍. പിന്നീട് അത് വമ്പന്‍ പ്രക്ഷോഭമാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …