എം.പി.വീരേന്ദ്രകുമാര്‍ എംപിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

Editor

ന്യൂയോര്‍ക്ക്: മാതൃഭൂമി മാനേജിംഗ് എഡിറ്ററും രാജ്യ സഭാംഗവും മുന്‍ മന്ത്രിയും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മലയാള മാധ്യമരംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിലും പ്രത്യേകിച്ച് മലബാര്‍ മേഖലയിലേക്ക് മാധ്യമ രംഗത്തെ വിപുലീകരിക്കുന്നതിനും തന്റെ പങ്കു വലുതായിരുന്നു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആശംസയര്‍പ്പിച്ചിരുന്നു.

എഴുത്തുകാരന്‍ സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് ഐപിസിഎന്‍എ സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രെട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രെഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവര്‍ പങ്കെടുത്തു.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കര, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് 19: അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

ഫ്‌ലോളോറിഡ, കലിഫോര്‍ണിയ, ടെക്സസ് : കൊറോണ വൈറസ് മരണം പുതിയ റെക്കോര്‍ഡില്‍

Related posts
Your comment?
Leave a Reply