‘അടി എന്നടി രാക്കമ്മാ പല്ലാക്ക് ഞെരിപ്പ് എൻ നെഞ്ച് കുലുങ്ങിതെടീ’

16 second read

അടി എന്നടി രാക്കമ്മാ പല്ലാക്ക് ഞെരിപ്പ് എന്‍ നെഞ്ച് കുലുങ്ങിതെടീ എന്ന തമിഴ് അടിപൊളിഗാനം പ്രശസ്തമാണ്. ദക്ഷിണേന്ത്യ മുഴുവന്‍ ഭാഷയ്ക്കും സംഗീതത്തിനും ഉപരിയായി ഈ ഗാനം ഏറ്റെടുത്തു. സിനിമാറ്റിക് ഡാന്‍സ് അന്ന് അത്ര പ്രശസ്തമല്ല. അതു കൊണ്ട് നാടോടിനൃത്തത്തിനും തെരുക്കൂത്തിനുമൊക്കെ ഈ ഗാനമാണ് ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്. പട്ടിക്കാടാ പട്ടണമാ എന്ന ചിത്രത്തിന് വേണ്ടി കണ്ണദാസന്‍ എഴുതി എം.എസ്. വിശ്വനാഥന്‍ ഈണം നല്‍കി ടി.എം സൗന്ദരരാജന്‍ ആണ് ഈ പാട്ട് പാടിയത്. ശിവാജി ഗണേശന്‍, ജയലളിത, സുകുമാരി, ശുഭ, മനോരമ, വികെ രാമസ്വാമി എന്നിവരാണ് ഇതിന്റെ അടിപൊളി വേര്‍ഷനില്‍ തകര്‍ത്താടിയത്. എന്നാല്‍, ഇതേ ചിത്രത്തില്‍ തന്നെ ഇതിന്റെ സാഡ് വേര്‍ഷന്‍ ചേര്‍ത്തിട്ടുണ്ട്. അധികമാരും ഈ സാഡ് വേര്‍ഷന്‍ കേട്ടിട്ടില്ല. ഒന്നു കേട്ടു നോക്കൂ. രണ്ടും രണ്ടാണ്. അതാണ് എംഎസ്വി മാജിക്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …