ഇന്ന് ഗള്‍ഫില്‍ നിന്നു കേരളത്തിലേക്ക് പറക്കുന്നത് 6 വിമാനങ്ങള്‍

26 second read

ദുബായ്: വന്ദേഭാരത് ദൗത്യത്തില്‍ ഗള്‍ഫില്‍ നിന്നു ബുധനാഴ്ച കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങള്‍. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂര്‍, മസ്‌കറ്റ്-കണ്ണൂര്‍, മസ്‌കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ്.

ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും. മസ്‌കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസര്‍വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. സമയക്രമങ്ങളില്‍ മാറ്റങ്ങളുണ്ടാകാം.

വന്ദേഭാരത് ദൗത്യത്തില്‍ ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 790-ല്‍ 10 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്.

ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയര്‍ഇന്ത്യ എ.ഐ. 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ മടങ്ങി. ദമാം-കൊച്ചി എയര്‍ഇന്ത്യ എ.ഐ. 1908 വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്. വിമാനത്താവളങ്ങളിലൊന്നും കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, തെര്‍മല്‍ സ്‌കാനിങ് നടന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …