കോവിഡ് 19: ആന്ധ്രയില്‍ കുടുങ്ങിയ 25 മലയാളികള്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടപ്പോള്‍ നാട്ടിലേക്ക്

16 second read

പത്തനംതിട്ട: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തുണയായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടു മാസമായി നാട്ടിലെത്താന്‍ കഴിയാതെ പെട്ടുപോയ ഇവരെ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ 22 ന് ഇവിടെ എത്തിക്കും.
ഉമ്മന്‍ ചാണ്ടി ഹൈദരാബാദ് മലയാളി സമാജവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കായി ബസ് ക്രമീകരിച്ചത്. 21 ന് വിജയവാഡയില്‍ നിന്നും പുറപ്പെടുന്ന ബസ് 22 ന് വാളയാര്‍ വഴി എറണാകുളത്തു വരും. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എസ്.വി. പ്രസന്നകുമാറിന്റെ മകന്‍ നിധീഷ് ജോലി സംബന്ധമായി നെല്ലൂരില്‍ പോയി മാര്‍ച്ച് 19 ന് മടങ്ങേണ്ടതായിരുന്നു.

ലോക്ഡൗണ്‍ മൂലം യാത്ര മുടങ്ങി. മലയാളികള്‍ വളരെ കുറവുള്ള ചെന്നൈയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം ആയതിനാല്‍ അവിടെ നിന്നും വരാനും സാധിച്ചില്ല. പ്രസന്നകുമാര്‍ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടു. ഉമ്മന്‍ ചാണ്ടി നിധീഷുമായി ഫോണില്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ട് ആന്ധ്ര മലയാളി സമാജം പ്രസിഡന്റ് ബെഞ്ചമിന്‍ ലേബിയെ ബന്ധപ്പെട്ടു നെല്ലൂരില്‍ നിന്നും വാഹനം ക്രമീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. നെല്ലൂരില്‍ നിന്നും യാത്രക്കാര്‍ കുറവായതിനാല്‍ വിജയവാഡയില്‍ നിന്നുള്ള മലയാളികളെയും കൂട്ടി 25 പേരടങ്ങുന്ന ഒരു ബസ് 21 ന് യാത്ര തിരിക്കും. ഹൈദരാബാദ് മലയാളി സമാജത്തിന്റെ പ്രവര്‍ത്തകനും ഗാനരചയിതാവുമായ പത്തനംതിട്ട സ്വാദേശി മനോജ് അങ്ങാടിക്കല്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…