പൊട്ടി വീണ കമ്പിയില്‍ നിന്ന് വൈദ്യുതി പ്രവഹിച്ചു: കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവും മുത്തശിയും ഷോക്കേറ്റ് മരിച്ചു: ഗുരുതരമായി പൊള്ളലേറ്റ ഏഴുവയസുകാരന്‍ ചികില്‍സയില്‍

16 second read

ചെങ്ങന്നൂര്‍ : പൊട്ടിവീണ വൈദ്യൂത കമ്പിയില്‍ നിന്നും ഷോക്കേറ്റ ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചു. ഏഴു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യഓമന (65), ഓമനയുടെ മകന്‍ സജിയുടെ ഭാര്യ
മഞ്ചു 32 എന്നിവരാണ് മരിച്ചത്. മഞ്ചുവിന്റെ മകന്‍ സഞ്ജയ് ആണ് രക്ഷപെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ബുധനൂര്‍ കടമ്പൂര്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. വീടിനോട് ചേര്‍ന് കടന്നു പോകുന്ന വൈദ്യുത െൈലനിലേക്ക് മരച്ചില്ല വീണതിനെ തുടര്‍ന്ന് പൊട്ടി വീണ കമ്പിയില്‍ അറിയാതെ കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഞ്ചുവിന് ഷോക്കേറ്റത്.

ഷോക്കേറ്റ് പിടഞ്ഞ മഞ്ചുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഓമനയ്ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ നിന്നും സാരമായ പൊള്ളലുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമനയുടെയും മഞ്ചുവിന്റെയും മൃതേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …