കൊറോണ: ബഹ്‌റൈന്‍ കേരളീയ സമാജം അര്‍ഹതപ്പെട്ടവര്‍ക്കായി സൗജന്യ ഭക്ഷണ കിറ്റ് വിതരണം

19 second read

മനാമ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബഹ്‌റൈന്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് പിന്തുണ നല്‍കി വീടുകളില്‍ കഴിയുന്നവരില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു കൈതാങ്ങാകുവാന്‍ ബഹ്റൈന്‍ കേരളീയ സമാജം 1000 ഭക്ഷണ കിറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. അരി, ആട്ടപ്പൊടി, ഓയില്‍, പഞ്ചസാര, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയും, ക്ലീനിംഗ് ലിക്വിഡ് ഉം അടങ്ങുന്ന കിറ്റ് ആണ് നല്‍കുക. സമാജം അംഗങ്ങളിലും, ഇന്ത്യന്‍ പൊതു സമൂഹത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക്,
നേരത്തെ പ്രഖ്യാപിച്ച കോവിഡ് -19 ബി. കെ. എസ് ഹെല്‍പ് ഡസ്‌ക്ക് അംഗങ്ങളെ കിറ്റ് ലഭിക്കാനായി വിളിക്കാം.
സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), മോഹന്‍രാജ് (39234535), കെ.ടി. സലിം (33750999), രാജേഷ് ചേരാവള്ളി (35320667). ബിനു വേലിയിന്‍ ( 39440530 )സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവരെ ബന്ധപ്പെടാം.

പ്രസ്തുത പദ്ധതിയുടെ വിജയത്തിനായി സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും, മറ്റ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗങ്ങളും ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്. ഭക്ഷണ സാധങ്ങളും, പാക്കിങ് മെറ്റീരിയലുകളും, സാമ്പത്തിക സഹായങ്ങളും നല്‍കി ഒട്ടേറെ സമാജം അംഗങ്ങള്‍ ബഹ്റൈന്‍ പ്രതിഭ തുടങ്ങിയ സംഘടനകള്‍,നിരവധി വ്യക്തികള്‍, സ്ഥാപനങ്ങള്‍ ഈ സദുദ്യമവുമായി സഹകരിക്കുവാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ബഹ്റൈന്‍ സര്‍ക്കാര്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, രോഗ ബാധിതരെ സഹായിക്കുന്നതിനും സ്വീകരിച്ച് വരുന്ന നടപടി ക്രമങ്ങള്‍ പ്രശംസനീയമാണെന്ന് ബഹ്റൈന്‍ കേരളീയ സമാജം വിലയിരുത്തുകയും, സുരക്ഷാ മുന്‍കരുതലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയും അറിയിച്ചു. ബഹ്റൈന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സമാജം ഇനിയൊരു അറിയിപ്പ് വരെ അടച്ചിട്ടതും, മെസ്സേജുകളിലൂടെയും, വിഡിയോ സന്ദേശത്തിലൂടെയും അംഗങ്ങള്‍ക്കും സമൂഹത്തിനും കോവിഡ് -19 വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുന്നതും, പ്രവാസികളുടെ വിവിധ ആവശ്യങ്ങളും സമാജത്തിന് വേണ്ടി പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളയുടെയും, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലിന്റെയും പേരില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കമ്പനികള്‍ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നുവെന്ന് ഉറപ്പ് വരുത്തല്‍, വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കമ്പനികള്‍ പകുതി ശമ്പളം എങ്കിലും പെട്ടെന്ന് കൊടുത്ത് ബാക്കി പിന്നീട് നല്‍കാനുള്ള സംവിധാനം, ഫ്‌ലാറ്റ് വാടക ഒഴിവാക്കുവാനോ ഇളവ് നല്‍കുവാനോ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കല്‍, ബാങ്കുകളിലെ കാര്‍- പേഴ്‌സണല്‍ – ബിസിനസ്സ് ലോണുകള്‍ക്ക് വിദേശികള്‍ക്കും 6 മാസത്തെ ഇളവ്, എല്‍. എം. ആര്‍ . എ ഫീസിളവ്- ബഹ്റൈനില്‍ നിന്നും ലീവിന് പോയവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞാല്‍ തിരിച്ചുവരാനുള്ള സൗകര്യങ്ങള്‍,
മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് അയക്കുന്നതിനിന്നുള്ള സഹയം, ലേബര്‍ ക്യാമ്പുകളില്‍ അധികാരികളുടെ ശ്രദ്ധ, അവര്‍ക്ക് അത്യാവശ്യമായി വന്നാല്‍ ഐസൊലേഷനില്‍ ഇരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …