കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി: യുഎസില്‍ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 215,020 ആയി

19 second read

ന്യൂയോര്‍ക്ക്: ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി. യുഎസില്‍ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 215,020 ആയി. യുഎസില്‍ ഇതുവരെ 4300 ലധികം പേര്‍ മരിച്ചു. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,194 ആയിട്ടുണ്ട്.

24 മണിക്കൂറിനിടെ യുകെയിലും സ്പെയിനിലും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ 563 ഉം സ്പെയിനില്‍ 864 ഉം പേര്‍ കൂടി ബുധനാഴ്ച മരിച്ചു. ഇരുരാജ്യങ്ങളിലും ഒരറ്റദിവസത്തില്‍ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇത് റെക്കോര്‍ഡാണ്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. യുകെയില്‍ ആകെ മരണം 2352 ഉം സ്പെയിനില്‍ 9387 ഉം ആണ്.

ബ്രിട്ടനിലെ ബുധനാഴ്ചയുണ്ടായ മരണനിരക്കില്‍ കൊറോണബാധിച്ച് ചികിത്സയില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ‘ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്കും സജ്ജീകരണങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. എണ്ണം കുറയും’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ മാത്രം 13,155 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 727 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ -4032, ചൈന-3312, ഇറാന്‍-3036,നെതര്‍ലന്‍ഡ്‌സ്-1173 എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …