കൊറോണ: ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്

16 second read

ബെയ്ജിങ് :കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്. ചൈന കൊറോണ വൈറസിനെ സൃഷ്ടിക്കുകയോ ബോധപൂര്‍വ്വം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്. ഇത് ചൈനയെ കുറ്റപ്പെടുത്താനോ ചൈനീസ് ജനതയെ അപമാനിക്കാനോ ഉള്ള സമയമല്ല. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടതെന്നും ജി റോങ് പറഞ്ഞു.

വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്കു ചൈന നന്ദി അറിയിക്കുകയും ചെയ്തു. മാസ്‌ക്, ഗ്ലൗ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി 15 ടണ്‍ അടിയന്തര ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇന്ത്യ വുഹാനില്‍ എത്തിച്ചിരുന്നത്.

കോറോണ വൈറസിനെ പറ്റി പ്രതിപാദിക്കുമ്പോള്‍ ചൈനീസ് വൈറസ് എന്ന് ഉപയോഗിക്കരുതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യന്ത്രി എസ്. ജയശങ്കറിനോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് വൈറസ് എന്ന് മുദ്രകുത്തുന്നത് അപമാനകരമാണ്. എന്നാല്‍ ഇന്ത്യ അത്തരത്തില്‍ മുദ്രകുത്തില്ലെന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഉറപ്പു നല്‍കിയതായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്ഡോങ് അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …