പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക

16 second read

കൊല്‍ക്കത്ത: പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. നാവ് മുറിഞ്ഞ യുവാവിന്റെ കരച്ചിലും ബഹളവും കേട്ട് ഇയാളുടെ കൂട്ടാളി ഓടിരക്ഷപ്പെട്ടു. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജല്‍പായ്ഗുഡിയിലാണ് സംഭവം.

രാജ്യമാകെ ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ ക്രിമിനലുകളായ റോക്കി മുഹമ്മദും ഛോട്ടു മുഹമ്മദുമാണ് വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി ഉപദ്രവിച്ചത്.

വീടിനകത്തേക്ക് കയറിയ ഛോട്ടു ആദ്യം വയോധികയെ തള്ളിവീഴ്ത്തി. തൊട്ടുപിന്നാലെ റോക്കി വയോധികയുടെ മേല്‍ചാടിവീണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ വയോധിക റോക്കിയുടെ നാവില്‍ കടിക്കുകയായിരുന്നു. ബലംപ്രയോഗിച്ചിട്ടും ഇവര്‍ കടി വിട്ടില്ല. വേദനകൊണ്ട് റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു മുഹമ്മദ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ മുറിഞ്ഞ നാവുമായി റോക്കിയും സ്ഥലം കാലിയാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…