കൊറോണ വൈറസ്:ഒമാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

16 second read

മസ്‌കത്ത്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഒമാന്‍ നിര്‍ത്തിവെച്ചു.

ഈ മാസം 15 മുതല്‍ ഒരു മാസത്തേക്കാണ് വിസാ വിലക്ക്. ഇക്കാലയളവില്‍ വിനോദ സഞ്ചാര കപ്പലുകളും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല.

ശീഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ മുഴുവന്‍ കായിക പരിപാടികളും നിര്‍ത്തിവെക്കും. സ്‌കൂളുകളില്‍ ക്ലാസുകളല്ലാത്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലക്കി.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിയമിച്ച സുപ്രീം കമ്മിറ്റിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …