ചൈനയിലേക്ക് സൗജന്യ കാര്‍ഗോ സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്

Editor

ദോഹ: കൊറോണ വൈറസിനെതിരെയാ ചൈനയുടെ പോരാട്ടത്തിന് സൗജന്യ കാര്‍ഗോ വിമാന സര്‍വീസിലൂടെ ഖത്തര്‍ എയര്‍വേയ്സിന്റെ പിന്തുണ. 300 ടണ്‍ മെഡിക്കല്‍ സാമഗ്രികളുമായി ഖത്തര്‍ എയര്‍വേയ്സിന്റെ 5 കാര്‍ഗോ വിമാനങ്ങളാണ് ചൈനയിലെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്സൊഹു എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസ്.

ഖത്തറിലേത് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് എംബസിയുടെ നേതൃത്വത്തില്‍ ചൈനയിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ കാര്‍ഗോ സേവനം ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. ചൈനയിലേക്ക് അടിയന്തര സഹായം എത്തിക്കാന്‍ സൗജന്യ കാര്‍ഗോ സേവനം നല്‍കുന്ന ആദ്യ രാജ്യാന്തര വിമാനകമ്പനിയും ഖത്തര്‍ എയര്‍വേയ്സാണ്.

ഒരു രാജ്യം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രീന്‍ ചാനല്‍ തുറന്നത് ഖത്തര്‍-ചൈന ബന്ധത്തിന്റെ ഊഷ്മളതയും ഖത്തറിന്റെ രാജ്യാന്തര സമൂഹങ്ങളോടുള്ള ഐക്യവുമാണ് പ്രതിഫലിക്കുന്നതെന്ന് ഖത്തറിലെ ചൈനീസ് അംബാസഡര്‍ സൊഹു ജിയാന്‍ പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്നു തിരിച്ചുവിളിച്ചു

ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലേക്ക് സന്ദര്‍ശക തിരക്കേറി

Related posts
Your comment?
Leave a Reply