മികച്ച സ്പീക്കര്‍ക്കുള്ള പുരസ്‌കാരം ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങി

Editor

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്‌കാരം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്‍നിന്ന് സ്വീകരിച്ചു. ഭാരതീയ ഛാത്രസംസദിന്റെ 2019-ലെ മാതൃകാ നിയമസഭാ സ്പീക്കര്‍ പുരസ്‌കാരമാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയത്.

രാഷ്ട്രീയപ്രക്രിയയെ സര്‍ഗാത്മകമാക്കുന്നതില്‍ യുവജനത ഇടപെടണമെന്നും രാഷ്ട്രീയത്തോട് ഇഴുകിച്ചേര്‍ന്ന് ചുമതലകള്‍ ഏറ്റെടുക്കണമെന്നും പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കവേ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘ഭരണഘടന എന്നത് ഭരിക്കാനുള്ള ചില ഘടനകള്‍ മാത്രമല്ല. മൂല്യങ്ങളുടെ സംഭരണി കൂടിയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളിലും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലും അടിയുറച്ചുവിശ്വസിക്കുകയും അവയെ സംരക്ഷിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യേണ്ട സമയമാണിത്” -അദ്ദേഹം പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6ന് തൂക്കിലേറ്റും

സോഷ്യല്‍ മീഡിയയില്‍ തരംഗം: ഇവാന്‍ക ട്രംപ് ആ വേഷത്തില്‍ അതീവ സുന്ദരി

Related posts
Your comment?
Leave a Reply