“തളള് തള്ള് തല്ലിപ്പൊളി വണ്ടി” ട്രാഫിക് പോലീസിന്റെ വാഹനം ഇങ്ങനെ.!

16 second read

അടൂര്‍:കഴിഞ്ഞ ദിവസം അടൂര്‍ നഗരത്തില്‍ കണ്ട കാഴ്ചയാണ് ് ട്രാഫിക് പോലീസിന്റെ വാഹനം പോലീസുകാര്‍ തള്ളുന്നത്. ജില്ലയിലെ എറ്റവും വലിയ സ്റ്റേഷനുകളില്‍ ഒന്നായ അടൂര്‍ പോലീസ് സ്റ്റേഷനിലെ ഈ വാഹനം കേടാകുന്നത് പതിവാണ്. കൂടുതല്‍ സമയവും പുറത്തുള്ള ഈ വാഹനമാണ് അപകടം നടന്നാല്‍ ഉടനടി എത്തിച്ചേരേണ്ടത്.പക്ഷെ ഈ വാഹനം ഒരിടത്ത് ഓഫ് ചെയ്താല്‍ പിന്നെ നാലു പേര്‍ തള്ളണം സ്റ്റാര്‍ട്ടാകണമെങ്കില്‍.ജീപ്പിന്റെ പല ഭാഗങ്ങളും അടര്‍ന്നു വീഴാറായ നിലയിലാണ് .ശബരിമല സീസണ്‍ പ്രമാണിച്ച് ഏറ്റവും തിരക്കുള്ള അടൂരില്‍ പെട്ടെന്ന് ഒടിയെത്തേണ്ട ട്രാഫിക് പോലീസിന് പക്ഷെ മറ്റ് വാഹനങ്ങളെ അശ്രയിക്കേണ്ടി വരുന്നു. കാലപ്പഴക്കം ചെന്ന ഈ വാഹനത്തിന്റെ ദുരവസ്ഥ ദിവസവും കാണേണ്ട ഗതികേടിലാണ് അടൂരിലെ പോലീസുകാര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …