ഖത്തര്‍ എയര്‍വേയ്സിന്റെ വിമാന ശ്രേണിയിലേക്ക് 40 പുതിയ വിമാനങ്ങള്‍

16 second read

ദോഹ: ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന്റെ വിമാന ശ്രേണിയിലേക്ക് ഈ വര്‍ഷം 40 പുതിയ വിമാനങ്ങള്‍ കൂടി എത്തും. ദോഹയില്‍ നടക്കുന്ന സിഎപിഎ ഖത്തര്‍ ഏവിയേഷന്‍, എയ്റോപൊളിറ്റിക്കല്‍ – റഗുലേറ്ററി ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം 11 പുതിയ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

കമ്പനിയുടെ പുതിയ പദ്ധതികള്‍ ലോകത്തിലെ പ്രധാന ട്രാവല്‍ ട്രേഡ് മേളയായ ഐടിബി ബെര്‍ലിനില്‍ പ്രഖ്യാപിക്കും. ആഫ്രിക്കയുടെ റുവാണ്ട എയറില്‍ 49% ഓഹരി സ്വന്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉച്ചകോടിയില്‍ അല്‍ബേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഷെറാട്ടണ്‍ ഹോട്ടലില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍സുലൈത്തിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …