ബഹ്‌റൈന്‍ കേരളീയ സമാജം:രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

20 second read

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നു വരെ രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പണ്‍ ഗ്രൗണ്ടില്‍ രാത്രി എട്ടു മണി മുതല്‍ ആണ് മത്സരം നടക്കുകയെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമാജം ഓപ്പണ്‍ ഗ്രൗണ്ടില്‍ ആറു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം വീക്ഷികുന്നതിനു ഒരു താല്‍ക്കാലിക ഗ്രാന്‍ഡ്സ്റ്റാന്‍ഡ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഒരേസമയം 2000 ആളുകള്‍ക്ക് കളി ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്ടിമ ബഹ്റൈന്‍ ആണ് ബികെഎസ്-ഒപ്ടിമ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രായോജകര്‍.

ബികെഎസ്-ഒപ്ടിമ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളം, പഞ്ചാബ്, ഹരിയാന, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര ടീമുകളിലെ 40 ഓളം വരുന്ന കളിക്കാര്‍ പങ്കെടുക്കുമെന്ന് ബികെഎസ് ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് എം. പറഞ്ഞു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ്, കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ്ജ്, കിരണ്‍ ഫിലിപ്പ് തുടങ്ങി പ്രമുഖരായ കളിക്കാരാണ് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ബഹ്റൈനില്‍ എത്തിച്ചേരുന്നത്. മുന്‍ ഇന്ത്യന്‍ വോളിബോള്‍ നാഷണല്‍ ടീം കോച്ച് സേതു മാധവന്‍ ആണ് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് നിയന്ത്രിക്കാന്‍ എത്തുന്നത്.

ബികെഎസ്-ഒപ്ടിമ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയിക്കും റണ്ണറപ്പിനും ട്രോഫിയും  ക്യാഷ് അവാര്‍ഡും നല്‍കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും പാസ് മുഖാന്തിരം പ്രവേശനം നിയന്ത്രിക്കും.സമാജം അംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നൗഷാദ് എം. 39777801.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …