ഇന്ത്യന്‍ സ്‌കൂളില്‍ വാര്‍ഷിക പുസ്തക വാരാഘോഷം തുടങ്ങി

17 second read

മനാമ: പുതിയ തലമുറയില്‍ വായനാ ശീലം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ സ്‌കൂളില്‍ വാര്‍ഷിക പുസ്തക വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. സ്‌കൂളിന്റെ ഇസ ടൗണ്‍ ക്യാംപസില്‍ നടന്നു വരുന്ന പുസ്തക വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.ആര്‍. പളനി സ്വാമി നിര്‍വഹിച്ചു. സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് ടീച്ചര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹ്‌റൈനിലെ പ്രമുഖ പുസ്തകശാലകളായ ജഷന്‍മാള്‍ ബുക്‌സ്, ബര്‍ണസ് ആന്‍ഡ് നോബിള്‍, മജസ്റ്റിക് ബുക് ഷോപ്, സിറ്റി ബുക് ഷോപ് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങള്‍ പുസ്തക മേളയില്‍ പങ്കെടുത്തു വരുന്നു. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും പുസ്തക പരിചയം നേടാനും ഈ മേളയിലൂടെ സാധിക്കും.പുസ്തക വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി റോള്‍ പ്‌ളേ, കവര്‍ പേജ് ഡിസൈന്‍, പാരഗ്രാഫ് റൈറ്റിങ്, പുസ്തക നിരൂപണമത്സരം, ബുക് മാര്‍ക്ക് നിര്‍മ്മാണ മത്സരം എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …