ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുവാനും ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡന്‍ എംപി

16 second read

ബഹറൈന്‍: ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുവാനും ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡന്‍ എംപി. ഒഐസിസി യൂത്ത് വിങ്ങ് ആറാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ2020’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് ഉണ്ടാക്കിയെടുത്ത മതേതര ജനാധിപത്യ മൂല്ല്യങ്ങളെ പിച്ചിചീന്തുവാനുമാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന വ്യത്യസ്ത വേഷം ധരിക്കുന്ന വിവിധങ്ങളായ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയുടെ സൗന്ദര്യം എന്നത് അതിന്റെ വൈവിധ്യവും വിശാലമായ കാഴ്ചപ്പാടുമാണ്. വികസനത്തെ കുറിച്ചോ രാജ്യത്തിന്റെ പുരോഗതിയെ കുറിച്ചോ സംസാരിക്കുവാന്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് കഴിയുന്നില്ലന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒഐസിസി യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഒഐസിസി യൂത്ത് വിങ് ഏര്‍പ്പെടുത്തിയ സോഷ്യല്‍ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂല ഏറ്റു വാങ്ങി. നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ മൂസ ഹാജി,മുതിര്‍ന്ന ഒഐസിസി ഭാരവാഹി ഉണ്ണിപ്പിള്ള എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജുകല്ലുംപുറം,ഒഐസിസി ദേശീയ പ്രസിഡന്റ് ബിനുകുന്നന്താനം,
ഒഐസിസിദേശീയ ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍,ഗഫൂര്‍ ഉണ്ണിക്കുളം,ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള,
ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് സുനില്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ്ഷമിം ,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബിനു പാലത്തിങ്ങല്‍
പ്രോഗ്രാംകണ്‍വീനര്‍മാരായസല്‍മാനുല്‍ഫാരിസ്,നിസാര്‍കുന്നംകുളത്തിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കൈരളി പട്ടുറുമാല്‍ വിന്നര്‍ ഷമീര്‍ ചാവക്കാട് നയിച്ച ഗാനമേളയും അരങ്ങേറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …