കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ വിലയിരുത്താന്‍ യുഎസ് സംഘം എത്തും

17 second read

കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ വിലയിരുത്താന്‍ യുഎസ് സംഘം ഞായറാഴ്ച എത്തും. നേരത്തെ വിമാനത്താവളം സന്ദര്‍ശിച്ച് സംഘം ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തുകയാണു ലക്ഷ്യം. കുവൈറ്റ് അധികൃതര്‍ സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ സംഘം പരിശോധിക്കും.

കുവൈറ്റ് സിവില്‍ ഏവിയേഷന്‍, ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് എയര്‍വേയ്സ് പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണു പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. എല്ലാ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും നൂതന സാങ്കേതിക സൗകര്യങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനം പൂര്‍ണ തൃപ്തികരമല്ലെന്ന നിഗമനത്തില്‍ കുവൈറ്റില്‍നിന്ന് നേരിട്ടു യുഎസിലേക്കുള്ള വിമാനങ്ങള്‍ അയര്‍ലന്‍ഡിലോ ലണ്ടനിലോ ഇറക്കിയ ശേഷമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

അതേസമയം യുഎസില്‍ നിന്നു കുവൈറ്റിലേക്കു നേരിട്ടു സര്‍വീസ് നടത്തുന്നുമുണ്ട്. യുഎസ് സംഘത്തിന്റെ പരിശോധനയില്‍ സുരക്ഷാ സംവിധാനം തൃപ്തികരമായാല്‍ കുവൈറ്റില്‍നിന്ന് യുഎസിലേക്കുള്ള വിമാനങ്ങള്‍ക്കു സ്റ്റോപ്ഓവര്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. അതിനിടെ കുവൈറ്റ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണ പുരോഗതിയില്‍ ഗവണ്‍മെന്റ് പെര്‍ഫോമന്‍സ് മോണിറ്ററിങ് ഏജന്‍സി മേധാവി ഷെയ്ഖ് അഹമ്മദ് അല്‍ മിഷാല്‍ തൃപ്തി രേഖപ്പെടുത്തി.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴോ ഭാവിയിലോ വരാന്‍ സാധ്യതയുള്ള എല്ലാ തടസ്സങ്ങളും ഒഴിവാക്കുന്നതിന് മുന്‍കരുതലുകളോടു കൂടിയ സമീപനം സ്വീകരിക്കണമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം പൊതുമരാമത്തു മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മാണ മേഖല സന്ദര്‍ശിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …