മസ്‌കത്ത്: ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഗൊറൊവിച്ചിന്റെ രാജി സ്വീകരിച്ചതായി ഒമാന്‍ എയര്‍. മൂന്ന് വര്‍ഷം കൊണ്ട് ഒമാന്‍ എയറിനെ ലോകത്തെ വിമാനങ്ങളിലൊന്നാക്കി മാറ്റിയാണ് നെതര്‍ലാന്റ് സ്വദേശിയായ ഗ്രിഗൊറൊവിച്ചിന്റെ പടിയിറക്കം. നിലവിലെ പ്രൊഡക്ട് ആന്റ് ബ്രാന്റ് ഡവലപ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്‍ജി. അബ്ദുല്‍ അസീസ് അല്‍ റൈസിക്ക് ആക്ടിംഗ് സിഇഒ ചുമതല നല്‍കി.
എയര്‍ ബെര്‍ലിനില്‍ 2007 മുതല്‍ 2011 വരെ ചീഫ് എക്സിക്യൂട്ടീവായി സേവനം ചെയത ശേഷമാണ് പോള്‍ ഗിഗൊറൊവിച്ച് ഒമാന്‍ എയറില്‍ എത്തുന്നത്. ഇതിന് മുന്‍പ് എയര്‍ ഫ്രാന്‍സ് – കെഎല്‍എം, ഉള്‍പ്പടെ വിവിധ വ്യോമയാന കമ്പനികളിലായിരുന്നു അദ്ദേഹത്തിന്റെ സേവനം.