റുസ്താഖ് (ഒമാന്‍): കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഒമാന്‍ ഘടകത്തിലെ റുസ്താഖ് മേഖലാ രൂപീകരണയോഗം റുസ്താഖ് ഷുമോഖ് ഹോട്ടലില്‍ വച്ച് വെള്ളിയാഴ്ച നടന്നു. റുസ്താഖിലെ വിവിധയിടങ്ങളില്‍ നിന്നുള്ള എഴുപതിലേറെ പ്രവാസി മലയാളികള്‍ രൂപീകരണയോഗത്തില്‍ പങ്കെടുത്തു.
സംഘടനയുടെ ഒമാന്‍ ഘടകം പ്രസിഡന്റ് അഡ്വ. പ്രദീപ് മണ്ണുത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍, നോര്‍ക്കയുടെ പ്രവാസി ക്ഷേമപദ്ധതികളെപ്പറ്റി സംഘടനയുടെ ഒമാന്‍ ട്രഷറര്‍ ബിനു ഭാസ്‌കര്‍ സംസാരിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ത്, എന്തിനുവേണ്ടി എന്നതിനെക്കുറിച്ച് മന്മഥന്‍ സംസാരിച്ചു, അതേത്തുടര്‍ന്ന് ചോദ്യോത്തരവേളയും നടത്തി. ഒമാന്‍ ഘടകം സെക്രട്ടറി വിനോദ് ലാല്‍ സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ നന്ദിയും പറഞ്ഞു.
റുസ്താഖ് മേഖലാ കമ്മറ്റി രൂപീകരണവും നടത്തി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റുസ്താഖ് മേഖലാ ഭാരവാഹികള്‍:
മന്മഥന്‍ കെ. (പ്രസിഡന്റ്), അജിത് കുമാര്‍ (വൈസ് പ്രസിഡന്റ്), ചന്ദ്രന്‍ സി. സി. (സെക്രെട്ടറി), ബഷീര്‍ സി.പി. (ജോ: സെക്രെട്ടറി), ഷാജി (ട്രഷറര്‍)