മസ്‌കത്ത്: അമിതവണ്ണവും നട്ടെല്ലിന്റെ ആരോഗ്യപ്രശ്‌നങ്ങളും നിമിത്തം ബുദ്ധിമുട്ടനുവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നൂതന ചികിത്സാസൗകര്യമൊരുക്കി അപ്പോളോ ആശുപത്രി. മെറ്റബോളിക്, സ്‌പൈന്‍ സര്‍ജറി വിഭാഗങ്ങളില്‍ പരിചയ സമ്പന്നരായ രണ്ട് ഡോക്ടര്‍മാരും അപ്പോളോ ആശുപത്രിയില്‍ പുതുതായി ചേര്‍ന്നിട്ടുണ്ട്.
അമിതവണ്ണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഇക്കാലത്ത് മെറ്റബോളിക്, ഡയബറ്റിക് ശസ്ത്രക്രിയകള്‍ പലര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നെട്ടല്ലുായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പരിപാലന രംഗത്ത് പ്രധാന്യമേറെയാണ്. ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ഈ രണ്ട് മേഖലകളലെയും ശസ്ത്രക്രിയകള്‍ക്കായുള്ള നൂതന അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍ മസ്‌കത്ത് ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ദേബ്‌രാജ് സന്യാല്‍ പറഞ്ഞു.