ചിക്കാഗോ: തെക്കന്‍ ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.
വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഒന്നിലേറെ തവണ വെടിയേറ്റതായും പോലീസ് വ്യക്തമാക്കി.
സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യംചെയ്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റെയാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.