U.S

95-ാം വയസില്‍ 14,000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ്ങ്

2 second read

വെര്‍ജീനിയ: രണ്ടാം ലോകമഹായുദ്ധത്തില്‍ പാരട്രൂപ്പറായിരുന്ന നോര്‍വുഡ് തോമസ് (95) സ്‌കൈ ഡൈവിങ്ങ് നടത്തി റെക്കോര്‍ഡിട്ടു. 95 വയസ്സ് തികഞ്ഞത് ഒക്ടോബര്‍ 13 വെള്ളിയാഴ്ചയായിരുന്നു ധീകൃത്യം.

ജന്മദിന ത്തിനു രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ചയായിരുന്നു 14,000 അടി ഉയരത്തില്‍ നിന്നും പരിശീലകനോടൊപ്പം തോമസ് താഴേക്കു ചാടിയത്. പ്രമേഹ രോഗവും വൃക്ക രോഗവും ഈ ധീരകൃത്യത്തില്‍ നിന്നും പിതാവിനെ പിന്‍തിരിപ്പിച്ചില്ലെന്ന് മകന്‍ സ്റ്റീവ് പറഞ്ഞു.

1944 ജൂണ്‍ 6 നായിരുന്നു തോമസ് ആദ്യമായി പാരചൂട്ടില്‍ നോര്‍മണ്ടിയില്‍ ലാന്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് തോമസ് തന്റെ സഹസിക യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചത്. വെര്‍ജീനിയായില്‍ സ്‌കൈ ഡൈവിങ്ങ് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടി തോമസിനു ലഭിച്ചു.
സ്‌കൈ ഡൈവിങ്ങ് ഞാന്‍ ശരിക്കും ആസ്വദിച്ചു. താഴെക്ക് ചാടിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതി ഭംഗിയാണ് എന്നെ കൂടുതല്‍ ഉന്മേഷവനാക്കിയത്‌ലാന്റ് ചെയ്തശേഷം തോമസ് തന്റെ അനുഭവം വിവരിച്ചു.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…