വെര്‍ജീനിയ: ദമ്പതികളുടെ ഘാതകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പത്തു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ഡേവിഡ് മെറ്റ്‌സലര്‍ (19), ഹെഡി ചൈല്‍ഡ്‌സ് (18) എന്നിവരുടെ ഘാതകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണ് 100,000 ഡോളര്‍ പ്രതിഫലം വെര്‍ജീനിയ പൊലീസ് പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ഡേവിഡും ഹെഡിയും വിദ്യാര്‍ഥികളായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടു പത്തുവര്‍ഷം തികയുന്ന ഓഗസ്റ്റ് 26 നാണ് പ്രഖ്യാപനം ഉണ്ടായത്.
മോണ്ട്‌ഗോമറി കൗണ്ടി കാഡ്വെന്‍ ഫില്‍ഡ് പ്രദേശത്തേക്ക് ഡ്രൈവ് ചെയ്തുപോയ ഇരുവരും വെടിയേറ്റാണ് കൊലപ്പെട്ടത്. രാത്രി 8.25നും പത്തിനും ഇടയില്‍ പാര്‍ക്കിങ്ങ് ലോട്ടില്‍വച്ചാണ് വെടിയേറ്റത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പേഴ്‌സ്, ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍, ഐഡി കാര്‍ഡ്, ക്യാമറ എന്നിവ മോഷണം പോയിരുന്നു.
പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് എഫ്ബിഐ ആദ്യം പ്രഖ്യാപിച്ചിരുന്നത് 28,000 ഡോളറാണ്. പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം തുക 100,000 ഡോളറായി ഉയര്‍ത്തി. കൊലപാതകത്തിനു ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. വെര്‍ജീനിയ പൊലീസ് വെബ്‌സൈറ്റിലോ, 540 375 9589 എന്ന നമ്പറിലോ വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.