വാഷിങ്ടന്‍: മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. കേരള ഹിന്ദു സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപിയുടേയും ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
കെഎച്ച്എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു’മധു തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ന്യൂജഴ്‌സിയില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തിന് വാഷിംഗ്ടണ്‍, ഹുസ്റ്റന്‍, ഡാളസ്, ഫളാറിഡാ, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, ന്യൂജഴസി, ലൊസാഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ – ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.
വാഷിങ്ടണ്‍ ഡിസി (ഓഗസ്റ്റ്22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ്(ആഗസ്റ്റ് 25),ഫ്ലോറിഡ(ഓഗസ്റ്റ് 27), ന്യൂജഴ്സി(ഓഗസ്റ്റ്30), ന്യൂയോര്‍ക്ക്(സെപ്റ്റ 3), ഫിലഡല്‍ഫിയ (സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6)സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റ 9)എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുന്നത്.