ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെസ്റ്റിന്‍ഡീസ് 222 റണ്‍സിന് പുറത്ത്

0 second read

നോര്‍ത്ത് സൗണ്ട് : ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെസ്റ്റിന്‍ഡീസ് 222 റണ്‍സിന് പുറത്ത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച വിന്‍ഡീസ്, 74.2 ഓവറിലാണ് 222 റണ്‍സിന് എല്ലാവരും പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 297 റണ്‍സാണെടുത്തത്. ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ചത് 75 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ജെയ്‌സന്‍ ഹോള്‍ഡര്‍ (65 പന്തില്‍ 39), മിഗ്വേല്‍ കമ്മിന്‍സ് (0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ വിന്‍ഡീസ് താരങ്ങള്‍. 45 പന്തുകള്‍ നേരിട്ട കമ്മിന്‍സ്, ഒരു റണ്ണുപോലും നേടാതെ ഏറ്റവുമൊടുവിലാണ് പുറത്തായത്. ഷാനന്‍ ഗബ്രിയേല്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…