മസ്‌ക്കത്ത് :മലപ്പുറം ജില്ലാ കെഎംസി സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നോര്‍ക്ക തിരിച്ചറിയില്‍ കാര്‍ഡ് വിതരണവും സാംസ്‌കാരിക സമ്മേളനവും ഈ മാസം 20-ന് റൂവി അല്‍ ഫലജ് ഹോട്ടലില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, അബ്ദുല്‍ വഹാബ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ സംബന്ധിക്കും. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നയിക്കുന്ന ‘ഗസല്‍ സന്ധ്യ’യും അരങ്ങേറും.
വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ച് നടത്തിയ നോര്‍ക്ക കാംപയിനിലൂടെ പ്രവാസി കാര്‍ഡിനു വേണ്ടി അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറായിട്ടുണ്ടെന്നും 20ന് നടക്കുന്ന പരിപാടിയില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.