മസ്‌കത്ത്: ജോലിക്ക് വിശ്രമം നല്‍കി റോയല്‍ ഒമാന്‍ പോലീസ് ഒരുക്കിയ മാരത്തണ്‍ ഉത്സവമായി. ഖുറിയാത്തില്‍ നിന്ന് ആരംഭിച്ച 12 കിലോമീറ്റര്‍ മാരത്തണ്‍ മത്സരത്തില്‍ 160 പേരാണ് പങ്കെടുത്തത്. പൊലീസിന് കീഴിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാരത്തണില്‍ പങ്കെടുത്തു.
വ്യക്തിഗത ഇനത്തില്‍ വിഐപി സംരംക്ഷണ യൂണിറ്റിലെ അംഗമാ. അഹമദ് സഈദ് അല്‍ അംരി ഒന്നാമതെത്തി. സപ്പോര്‍ട്ട് യൂണിറ്റിലെ അബ്ദുല്‍ കരീം ബിന്‍ അബ്ദുല്ല അല്‍ സുലൈമാനിയായിരുന്നു രണ്ടാമത് ഫിനിഷ് ചെയത്. അംറാന്‍ അബ്ദുല്ല അല്‍ തുബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആവേശം നിഞ്ഞുനിന്ന മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് വഴിയരികില്‍ കാത്തിരുന്നത്. സ്വദേശികള്‍ പ്രോത്സാഹനങ്ങളുമായി മത്സരാര്‍ഥികള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ മാരത്തണ്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. എല്ലാവിധ സുരക്ഷ മുന്നൊരുക്കങ്ങള്‍ക്കും ശേഷമായിരുന്നു മാരത്തണ്‍.