മസ്‌കത്ത്: രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ മസ്‌കത്തില്‍ നിന്നും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചു. ഞായറാഴ്ച മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ സലാം എയര്‍ സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
സലാം എയര്‍ വിമാനത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. സലാം എയര്‍, ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അല്‍ മഖ്ദൂം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വ്വീസ് ഒക്ടോബര്‍ 28ന് അവസാനിപ്പിക്കും. രാവിലെ 8.30ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.45ന് ദുബൈയില്‍ എത്തും. വൈകിട്ട് 5.30ന് ദുബൈയില്‍ നിന്ന് പുറപ്പെടും.