മസ്‌കത്ത്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യ @70 എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. സുശ്മിത ഗുപ്ത നേതൃത്വം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 200ല്‍ പരം മത്സരാര്‍ഥികളാണ് മത്സരിച്ചത്. 44 സംഘങ്ങള്‍ തമ്മിലായാരിന്നു മത്സരം. റോയല്‍ ബംഗാള്‍ ക്വിസര്‍ ടീം വിജയം നേടി. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള വ്യത്യസ്ത പരിപാടികളാണ് എംബസിക്ക് കീഴില്‍ തുടരുന്നത്. നിസ്വ, സലാല, സുഹാര്‍, സൂര്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ നൃത്ത ഇന്ത്യന്‍ പരമ്പരാഗത നൃത്ത പ്രദര്‍ശനം, ക്ലാസില്‍ സംഗീത സായാഹ്നം തുടങ്ങിയ പരിപാടികള്‍ ഇതിനോടകം നടന്നു.
തിയേറ്റര്‍ ഫെസ്റ്റിവല്‍, നൃത്ത പ്രദര്‍ശനം, ചിത്രരചന പ്രദര്‍ശനം, പ്രബന്ധ രചന മത്സരം, സെമിനാര്‍ ഉള്‍പ്പടെയുള്ളവ അടുത്ത മാസങ്ങളിലും ഒമാനില്‍ അരങ്ങേറും. ഇന്ത്യയില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഇതിന്റെ ഭാഗമായി ഒമാനിലെത്തുമെന്നും എംബസി അറിയിച്ചു.