നാഷണല്‍ ഡസ്‌ക്ക്
ഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു.കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാജി സന്നദ്ധത അറിയിച്ച നിലപാടില്‍ നിന്ന് ഒരടി പോലും പിന്മാറാന്‍ രാഹുല്‍ തയാറാവാത്തതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു.
പുറത്തു നിന്നൊരാള്‍ പ്രസിഡന്റാവട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.
കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്നാണ്. രാഹുലിന്റെ വിലയിരുത്തല്‍.രാജസ്ഥാനിലുള്‍പ്പടെയുള്ള ഗ്രൂപ്പ് പോര് കാരണം ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ പോലും പരാജയം ഏറ്റുവാങ്ങേണ്ട സാഹചര്യമാണ്.
ഇല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് 80 സീറ്റെങ്കിലും ലഭിച്ചേനെ.
സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിനു മുന്‍പ് രാജിവെക്കണമെന്നാണ് രാഹുലിന്റെ മനസ്സില്‍.
വിജയിച്ച എംപിമാരെ കാണാനും അദ്ദേഹം തയാറായില്ല.
പറയുസത്യപ്രതി
രാഹുലിനെ അനുനയിപ്പിക്കാന്‍ രാജ്യ തലസ്ഥാനത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ച നടത്തുന്നത്. പ്രിയങ്കയോടൊപ്പം കെ.സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേ വാലയും രാഹുലിന്റെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
അനുനയ നീക്കം ഫലം കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ.