ആലപ്പുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാകുന്നു. ആലപ്പുഴയിലെ ഒന്‍പത് നിയോജകമണ്ഡലം പ്രസിഡന്റുമാരെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് ഐ ഗ്രൂപ്പ് നേതാക്കളെ ചൊടുപ്പിച്ചത്.
ഐ ഗ്രൂപ്പിലെ സംസ്ഥാന, ജില്ലാ നേതാക്കന്മാരുമായി ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും, ജില്ലാ പ്രസിഡന്റ് പട്ടിക പ്രഖ്യാപിച്ചത് എന്നാണ് ആരോപണം.
പതിനാലിന് അര്‍ദ്ധ രാത്രിയാണ് പട്ടിക പ്രഖ്യാപിച്ചത്.ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പട്ടിക പുറത്തു വന്ന ശേഷമാണ് സംഭവമറിഞ്ഞത്.
കാലാവധി പൂര്‍ത്തിയായ നിലവിലത്തെ സംസ്ഥാന – ജില്ലാ കമ്മിറ്റികളിലേക്ക് നടക്കേണ്ട
സംഘടനാ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ നിയോജക മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.
ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ യോഗ്യതയും, പ്രവര്‍ത്തന പരിചയവുമില്ലാത്തവരെ പ്രസിഡന്റുമാരായ് പ്രഖ്യാപിച്ചെന്നും നേതാക്കള്‍ ചൂണ്ടികാട്ടുന്നു.
അതേ സമയം നിലവില്‍ പ്രഖ്യാപിച്ച നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക മരവിപ്പിച്ചതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി നാഗേഷ്‌കരിയപ്പ അറിയിച്ചു.ജില്ലയിലെ എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാധാന്യം നല്‍കിയായിരിക്കും പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിക്കുക എന്ന് അറിയിച്ചതായി പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പട്ടിക പുറത്തു വന്നതോടെ നവ മാധ്യമങ്ങളിലും പോര് മുറുകുകയാണ്.
-
I Tried OpenAI’s Sora Video Generator…It’s Mostly Unusable
If you haven’t tried Sora yet (or are in a region where it’s not currently ava… -
I Read Through Cloudflare’s “2024 Year in Review.” Here’s What You Should Know
Cloudflare just released their “2024 Year in Review” report – a detailed document that div… -
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…