തായിഫ്: റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറും ഒട്ടകവും കൂട്ടിയിടിച്ച് യാത്രക്കാരിയായ സ്ത്രീ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. പശ്ചിമ സൗദിയിലെ തായിഫിലേയ്ക്കുള്ള നഖല്‍ റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. റെഡ് ക്രസന്റിന്റെ മൂന്ന് യൂണിറ്റ് ആംബുലന്‍സും ആരോഗ്യ മന്ത്രാലയ പ്രതിനിധികളും സംഭവ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതായി പ്രദേശത്തെ റെഡ് ക്രസന്റ് വാക്താവ് ഇമാദ് മന്‍സി പറഞ്ഞു.
ഒട്ടകങ്ങള്‍ ഹൈവേയില്‍ അലഞ്ഞു തിരിയുകയോ റോഡ് മുറിഞ്ഞ് കടക്കുകയോ ചെയ്തുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ മിക്കയിടങ്ങളിലും മുന്നറിയിപ്പ് പലകകളും വേലികളും സ്ഥാപിച്ച് സൗദി അധികൃതര്‍ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കെതിരെ ഒട്ടക ഉടമകളില്‍ നിന്ന് വന്‍ പിഴയും ചുമത്തുന്നുണ്ട്.