ലണ്ടന്‍: ലണ്ടനില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി 11 പേര്‍ക്ക് പരിക്ക്. നഗരത്തിലെ തിരക്കേറിയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന് സമീപമാണ് അപകടം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.
സംഭവത്തിന് ഭീകരബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. കാര്‍ റോഡിന്റെ മറുവശത്തേക്ക് കടന്നാണ് ജനങ്ങളെ ഇടിച്ചത്