റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഫസ്റ്റ് ഹെല്‍ത്ത് കെയര്‍ ക്ലസ്റ്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് എംഒഎച്ചിലേക്ക് നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബിഎസ്സി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് നിയമനം.
കാര്‍ഡിയാക് സര്‍ജറി ഐസിയു, കാത് ലാബ്, ക്രിട്ടിക്കല്‍ കെയര്‍ (മുതിര്‍ന്നവര്‍), ഡയാലിസിസ് ഡിപ്പാര്‍ട്ട്മെന്റ്, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് (വനിതകള്‍, പുരുഷന്‍മാര്‍, ഗൈനക്കോളജി, പീഡിയാട്രിക്), ഐസിയു (കൊറോണറി), ഇന്‍ഫെര്‍ട്ടിലിറ്റി ഡിപ്പാര്‍ട്ട്മെന്റ്, മെറ്റേണിറ്റി, മെഡിക്കല്‍ കെയര്‍, മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് (വനിത, പുരുഷന്‍മാര്‍, പീഡിയാട്രിക്), എന്‍ഐസിയു, നഴ്സിങ് സൂപ്പര്‍വൈസര്‍, നഴ്സിങ് ട്രെയിനര്‍, ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി, ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, ഓപ്പറേഷന്‍ റൂം, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് സര്‍ജറി, പോസ്റ്റ് ഒറ്റി ഡിപ്പാര്‍ട്ട്മെന്റ്, പ്രീ.നാറ്റല്‍ യൂനിറ്റ്, ക്വാളിറ്റി കണ്‍ട്രോള്‍ നഴ്സ്, റീനല്‍ ഡയാലിസിസ്, സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് (പൂരുഷന്‍/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂള്‍ പ്രകാരം മേയ് 20 മുതല്‍ 24 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ മേയ് 16ന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ)-ല്‍ ലഭിക്കും.