പല വിഷയങ്ങളും യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് ..!

0 second read

ന്യൂയോര്‍ക്ക്: യൂട്യൂബ് വീഡിയോകളുടെ പ്രാധാന്യം എങ്ങനെയെന്ന് ഇപ്പോഴും പിടികിട്ടാത്ത അവസ്ഥയിലാണ്. പല വിഷയങ്ങളും യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും ഏതോ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഈ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയത്.

തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ സാങ്കേതികമായ മാറ്റങ്ങളാണ് യൂട്യുബ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിയ്ക്ക് വീഡിയോയിലെ വിഷയവുമായുള്ള ബന്ധത്തിനനുസരിച്ചാണ് മുന്‍ഗണന ലഭിക്കുക. ലാസ് വേഗസ് വെടിവെപ്പിനെ കുറിച്ചോ കുറ്റവാളിയായ സ്റ്റീഫന്‍ പദോകിനെ കുറിച്ചോ യൂട്യുബില്‍ തിരഞ്ഞവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വീഡിയോകളാണ് ആദ്യം ലഭിച്ചിരുന്നത്. സ്റ്റീഫന്‍ പദോക് ട്രംപ് വിരുദ്ധനായതിനാല്‍ കുറ്റവാളിയാക്കിയതാണെന്നും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമമാണെന്നും ആരോപിക്കുന്ന വീഡിയോകളാണ് മുന്‍ഗണനയില്‍ വന്നത്.

ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെയാണ് തിരച്ചില്‍ ഫലങ്ങള്‍ ക്രമീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ യൂട്യുബ് തിരുമാനിച്ചത്. ഇപ്പോള്‍ സ്റ്റിഫര്‍ പദോക് എന്ന് തിരഞ്ഞാല്‍ ബി.ബി.സി, യു.എസ്.എ ടുഡേ, എന്‍.ബി.സി ന്യൂസ് തുടങ്ങിയ പ്രധാന മാധ്യമങ്ങള്‍ നല്‍കിയ വീഡിയോകളാണ് മുകളില്‍ ലഭിക്കുക.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…