ആകെ കഴിച്ചത് ഒരു പച്ചമാങ്ങയും ഒരു കുപ്പിവെള്ളവും: പകല്‍ സമയത്ത് കുറ്റിക്കാട് ഒളിയിടമാക്കി: രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കിയ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ കണ്ടെത്തി: കാമുകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യും

0 second read

അടൂര്‍: രണ്ടു രാവും ഒരു പകലും പൊലീസിനെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒരു പോലെ ടെന്‍ഷന്‍ അടിപ്പിച്ച പത്താം ക്ലാസുകാരിയെ ഒടുവില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് എസ്എസ്എല്‍സിയുടെ അവസാന പരീക്ഷയും എഴുതിയ ശേഷം കാമുകനൊപ്പം നാടുവിട്ട പെണ്‍കുട്ടി പൊലീസ് അന്വേഷിച്ചു വരുന്നതു കണ്ട് കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു സ്റ്റേഷനില്‍ നിന്നായി എട്ടു വണ്ടി പൊലീസ് വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവും പകലുമായി പെണ്‍കുട്ടിക്ക് വേണ്ടി അരിച്ചു പെറുക്കിയിട്ടും ഫലമുണ്ടായില്ല. വിരലടയാള ഫോറന്‍സിക് വിദഗ്ധരും
ഡോഗ് സ്‌ക്വാഡും പെണ്‍കുട്ടിക്ക് വേണ്ടി രാപകല്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നു രാവിലെ 10 മണിയോടെ മണക്കാല ജങ്ഷനില്‍ ഫെഡറല്‍ ബാങ്കിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊടുമണ്‍ സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. കാമുകന്റെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി ആദ്യ ദിവസം ഒരു വയലിന് സമീപമാണ് ഒളിച്ചിരുന്നത്. അവിടെ നിന്ന മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ചു. ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു. നിലവിലുള്ള കാമുകനും മറ്റു ചിലരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി വ്യാഴാഴ്ച വൈകിട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടിയത്: പരീക്ഷ തീര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ പെണ്‍കുട്ടി കാമുകന്‍ ശ്യാം റെന്റിന് എടുത്ത കാറില്‍ സ്ഥലം വിടുകയായിരുന്നു. പതിവു സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ രക്ഷിതാക്കാന്‍ കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാര്‍ നേരെ കാമുകന്റെ വീട്ടല്‍ എത്തി. ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെണ്‍കുട്ടി വീടിന് പിന്നാമ്പുറത്ത് കൂടി ഇറങ്ങി ഓടി. കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെണ്‍കുട്ടി പക്ഷേ, മൊബൈല്‍ഫോണ്‍ എടുത്തിരുന്നു. ഇതിന്റെ സിംകാര്‍ഡ് ഊരി അടുത്ത കുറ്റിക്കാട്ടില്‍ കളയുകയും ചെയ്തു. മകള്‍ക്ക് ഒരു കാമുകന്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍, ചാടിപ്പോകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി. സാമ്പത്തികമായി ഉന്നത നിലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്‍മാര്‍ നടപ്പിലാക്കിയത്. പെണ്‍കുട്ടി 10 പവന്‍ സ്വര്‍ണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്‌കൂളില്‍ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടില്‍ ഉപേക്ഷിച്ച് ബാഗില്‍ നിന്ന് കണ്ടെടുത്തു. പരീക്ഷയുടെ ഹാള്‍ടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയില്‍ പോളിഷ് ബാഗിലുണ്ടായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…