വാഷിങ്ടണ്‍: യു.എസിലെ വെര്‍ജീനിയയില്‍ പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാറോടിച്ചുകയറ്റിയ യുവാവ് ദീര്‍ഘകാലമായി നാസി അനുഭാവിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു. ഒഹായോ സ്വദേശിയായ ജെയിംസ് അലക്സ് ഫീല്‍ഡ്സ് എന്നയാളാണ് ശനിയാഴ്ച തീവ്ര വലതുപക്ഷക്കാരും അവരെ എതിര്‍ക്കുന്നവരും നടത്തിയ റാലിക്കിടയിലേക്ക് കാറോടിച്ചുകയറ്റിയത്. ഇയാളെ പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു.
ജെയിംസിന്റെ ഹൈസ്‌കൂളിലെ ചരിത്രാധ്യാപികയായ ഡെറിക് വീമറാണ് ഇയാളുടെ നാസി അനുഭാവത്തെക്കുറിച്ച് അറിയിച്ചത്. അഡോള്‍ഫ് ഹിറ്റ്‌ലറിനെ ആരാധിക്കുന്ന ജെയിംസിന് നാസി ആശയങ്ങളോട് ആഭിമുഖ്യമുണ്ടെന്ന കാര്യം വ്യക്തമാണ്. വെള്ളക്കാരുടെ മേധാവിത്വത്തിനായി ജെയിംസ് ആഗ്രഹിച്ചിരുന്നു -വീമര്‍ പറഞ്ഞു. രണ്ടാംലോകയുദ്ധകാലത്തെ നാസി സേനയെക്കുറിച്ചുള്ള ഒരു ഗവേഷണപ്രബന്ധവും ഇയാള്‍ തയ്യാറാക്കിയിരുന്നതായും വീമര്‍ പറഞ്ഞു. ഇയാള്‍ 2015-ല്‍ യു.എസ്. സൈന്യത്തില്‍ ചേര്‍ന്നെങ്കിലും നാലുമാസത്തിലധികം തുടര്‍ന്നില്ലെന്ന് പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു.