സ്‌പെഷ്യല്‍ ന്യൂസ് ബ്യൂറോ
പത്തനംതിട്ട: കാണാതായ റാന്നി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പോലീസ്.
തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പിന്തുടരില്ലെന്നുമെന്നാണ് കേരള പോലീസിന്റെ നിലപാട്.കേരളം കാതോര്‍ത്ത സന്ദോശവാര്‍ത്തക്ക് വൈകില്ലെന്നും കേരളാ പോലീസ് വ്യക്തമാക്കുന്നു.
തിരോധാനത്തിന് ഒരാണ്ട് പൂര്‍ത്തിയാകാന്‍ ഒന്നര മാസം മാത്രം അവശേഷിക്കെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് ഈനിര്‍ണ്ണായകമായ വിവരം കര്‍ണ്ണാടക പോലീസ് കൈമാറിയത്.നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്പി എ.റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ 10.40നാണ് ജസ്‌നയെ കാണാതാവുന്നത്.ഈ അജ്ഞാതവാസത്തിനു പിന്നില്‍ നിരവധി ദുരൂഹതകള്‍ക്കും, ഗോസിപ്പുകള്‍ക്കും വേദിയാവുകയും ചെയ്തു.
അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ജസ്‌ന വീടുവിട്ടിറങ്ങുന്നത്.
മുക്കൂട്ടുതറയില്‍ ഓട്ടോയിലെത്തുന്നതിന് തെളിവുകള്‍ ഉണ്ട്.
മരിക്കാന്‍ പോകുന്നു എന്ന അവസാന സന്ദേശം ഇടുക്കി മുണ്ടക്കയം സ്വദേശിയായ സുഹൃത്തിന് ലഭിച്ചത് .
തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പരമ്പരകളും യാത്രക്കളുമല്ലാതെ മറ്റൊരു പുരോഗതിയും കേസ് അന്വേഷണത്തിലുണ്ടായിട്ടില്ല.