മസ്‌കറ്റ് :മസ്‌കറ്റിലെ മലയാളം മിഷന്‍ വിപുലീകരണ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച പരുപാടിയില്‍ ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം നടന്നത്.വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പങ്കെടുത്ത പരുപാടിയില്‍ ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.യോഗത്തില്‍ ഹഡ്കോ കമ്മറ്റി രൂപീകരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് സംഘാടകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേതിരിഞ്ഞത്,മസ്‌കറ്റില്‍ നിന്നും ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള സൂര്‍ മേഖലയില്‍നിന്നും വന്ന മലയാളികള്‍ ആണ് ആ മേഖലയില്‍നിന്നും തിരഞ്ഞെടുത്ത ആളെ പരിചയമില്ല തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടത് യോഗത്തില്‍ ഉച്ചത്തില്‍ സംസാരിച്ചതോടെയാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് യോഗം അവസാനിച്ചപ്പോള്‍ പരാതിപരിഹരിക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കി, തുടര്‍ന്ന് യോഗം അലോങ്കോല പെടുത്താന്‍ ശ്രമിച്ച് എന്നുപറഞ്ഞു,അഭിപ്രായം പറഞ്ഞവരെ ഹാളില്‍നിന്നും പുറത്താക്കി ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.ഷൂട്ട് ചെയ്യാന്‍ അനുവദിക്കാതെ, മനോരമ ന്യൂസ് ലേഖകന്റെ ക്യാമറയും, ഏഷ്യാനെറ്റ് ന്യൂസ്‌ന്റെ ക്യാമറയും പിടിച്ചു വാങ്ങാന്‍ ശ്രമിക്കുക ആയിരുന്നു.പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയിതു.പിന്നീട് കൂടുതല്‍ ഭാരവാഹികള്‍ എത്തുകയും പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പറഞ്ഞയിക്കുകയും ചെയിതു.