മസ്‌കത്ത് :വിവിധ രാഷ്ട്രങ്ങളില്‍ എന്‍ട്രി വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ ഇനി ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ. 20 ഒമാന്‍ റിയാല്‍ ഈടാക്കിയാല്‍ ഒരു മാസം വരെ രാജ്യത്ത് തങ്ങുന്നതിനുള്ള വിസയാണ് അനുവദിക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി. സ്പോണ്‍സര്‍മാരില്ലാതെ രാജ്യത്ത് ഇറങ്ങാന്‍ സാധിക്കുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അമേരിക്ക, കാനഡ, ഓസ്ത്രേലിയ, യു കെ എന്നിവിടങ്ങളിലോ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളിലോ വിസയുള്ള ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ അനുവദിക്കുക. ആറ് മാസമെങ്കിലും പാസ്പോര്‍ട്ട് കാലാവധിയുണ്ടാകണം. മടക്ക ടിക്കറ്റ്, ഒമാനിലെ ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെ കൗണ്ടറില്‍ വിസാ നടപടികളുടെ സമയക്ക് സമര്‍പ്പിക്കണമെന്നും അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.