റിയാദ്: സൗദി-ഖത്തര്‍ അതിര്‍ത്തിയില്‍ മൂന്നു മാസംമുന്‍പ് കാണാതായ മലയാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ്മാനെയാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ കാണാതായത്.
അതിര്‍ത്തിയിലെ തമാനീനില്‍ സാംകോ കമ്പനിയുടെ ക്യാംപിലായിരുന്നു ജോലി. 45 ദിവസത്തെ അവധിക്കുശേഷം ക്യാംപില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ കാണാതാവുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. ആട്ടിടയന്‍മാരുടെ സഹായത്തോടെ മരുഭൂമിയിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മുജീബ് റഹ്മാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0534292407, 0554041026, 055195595 എന്നീ നമ്പറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.