ഇസ്ലാമാബാദ്: പാകിസ്താനും ചൈനയുമായുള്ള ബന്ധം ഉരുക്കിനേക്കാള്‍ ഉറപ്പുള്ളതും തേനിനേക്കാള്‍ മധുരമുള്ളതുമാണെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ്. പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതാണ് യാങ്.
ബുദ്ധിമുട്ടുണ്ടായ കാലത്ത് പരസ്പരം സഹായിച്ചവരാണ് ചൈനയും പാകിസ്താനും. വരുംകാലങ്ങളിലും ബന്ധം ഇതുപോലെത്തന്നെ തുടരും -വാങ് പറഞ്ഞു. പാക് പ്രസിഡന്റ് മംമ്നൂണ്‍ ഹുസൈന്‍ പതാകയുയര്‍ത്തിയതോടെയാണ് സ്വാതന്ത്രദിനാഘോഷചടങ്ങുകള്‍ തുടങ്ങിയത്.
പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയും മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാരും ചടങ്ങില്‍ പങ്കെടുത്തു. പരസ്?പരമുള്ള പ്രശ്നങ്ങള്‍ മാറ്റിവെച്ച്, രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി കൈകോര്‍ക്കാന്‍ പ്രസിഡന്റ് മംമ്നൂണ്‍ ജനങ്ങളോട് ആഹ്വാനംചെയ്തു.