ഡാലസ് :ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ പഠനത്തിനും, പ്രചാരണത്തിനുമായി ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഡാലസിലെ ഗ്രാന്‍ഡ് പ്രയറിയില്‍ സ്ഥാപിക്കപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ച് നടത്തപ്പെടും.
ഡിസംബര്‍ 31 നു മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. കൃഷ്ണന്‍ കുട്ടി (ജലസേചന വകുപ്പ് മന്ത്രി), ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്ക ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും, ഗുരുധര്‍മ്മ പ്രചാരണ സഭ ജനറല്‍ സെക്രട്ടറിയുമായ ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികള്‍, ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികള്‍, ശ്രീമദ് ബോധിതീര്‍ത്ഥ സ്വാമികള്‍, തുടങ്ങിയ വിശിഷ്ഠ വ്യക്തികളും പങ്കെടുക്കും.
ചടങ്ങിന്റെ സംപ്രേക്ഷണം ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്കയുടെ ഫേസ്ബുക് പേജില്‍(www.facebook.com/shivariri.northamericaashram.5) ലൈവായി ലഭ്യമായിരിക്കും. ആശ്രമസമുച്ചയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായ ഗുരു മന്ദിരത്തിന്റെയും ലൈബ്രറിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗ്രാന്‍ഡ് പ്രയറിയില്‍ ഉള്ള ആശ്രമ ഭൂമിയില്‍ 2019 ല്‍ ആരംഭിക്കും.വിവരങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളികളാകുവാനും (317) 647-6668 എന്ന നമ്പറില്‍ ബന്ധപ്പെടുക.