അടൂര്‍: ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ അടൂര്‍ ശാഖയുടെ അനധികൃതമായി പണിത നാലാം നിലയില്‍ നിന്ന് യുവാവ് വീണു മരിച്ചിട്ടും നടപടിയെടുക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിസംബര്‍ ഏഴിനാണ് ഈ ദുരന്തം നടന്നത്.പാലക്കാട് -പട്ടാമ്പി സ്വദേശി ഉമേഷ് (34) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ്‍ ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്.
മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് ഗോപു നന്ദിലത്ത് ജി മാര്‍ട്ട് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പച്ച കള്ളമായിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായിട്ടും ജി-മാര്‍ട്ട് അധികൃതരുടെ പണത്തിന്റെ പവറിനു മുന്നില്‍ നടപടിയെടുക്കേണ്ടവര്‍ മൗനീ ബാബമാരായി തീര്‍ന്നിരിക്കുകയാണ്.
നഗരസഭാ കൗണ്‍സിലറടക്കം പരാതി നല്‍കിയിട്ടും നഗരസഭാധികാരികളും മൗനവൃതത്തില്‍ തുടരുകയാണ്.പത്ര-മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കുന്നതിനാല്‍ മിക്ക മാധ്യമങ്ങളും വാര്‍ത്തയിലെ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്