പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ 48 എം.എല്‍. എ.മാരെന്ന് വിവരാവകാശ രേഖ.. 92 പേര്‍മാത്രമാണ് സാലറി ചലഞ്ചില്‍ ഉള്‍പ്പെട്ടത് ഇതില്‍ ഭരണ-പ്രതിപക്ഷ എം.എല്‍. എ.മാരും ഉള്‍പ്പെടുന്നു. ഈ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവര്‍ത്തകനും മുന്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്നേതാവുമായിരുന്ന മണ്ണടി പുഷ്പാകരന്‍ നല്‍കിയ വിവരാവകാശ നിയമ പ്രകാരമുളള അപേക്ഷക്ക് ധനകാര്യ (ഇന്‍ഫര്‍മേഷന്‍ ) വകപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറി (സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)ബീന എം ഖാന്‍ നല്‍കിയ മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ ലഭ്യമാക്കിയത് .എന്നാല്‍ എന്നാല്‍ മന്ത്രിമാര്‍സാലറി ചലഞ്ചില്‍ പങ്കെടുത്തോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘ ടി ഓഫീസില്‍നിന്നും വിവരങ്ങള്‍ ലഭ്യമല്ല’.
സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ 48 എം. എല്‍.എ മാര്‍ പങ്കെടുത്തിട്ടില്ലെന്ന് മാത്രമല്ല പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ തുകയായ 10,50000 രൂപ സംഭാവന ചെയ്തത് വി.കെ.സി മുഹമ്മദ് കോയഎം.എല്‍.എയാണ്. പരീക്കല്‍ അബ്ദുള്ള 500000, മുകേഷ് 1,50000, എല്‍ദോ എബ്രഹാം, പി. ശ്രീരാമകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ് എന്നിവര്‍ ഓരോ ലക്ഷം വീതവും രമേശ് ചെന്നിത്തല , വി.എസ്.അച്യുതാനന്ദന്‍ 90512 രൂപ വീതവും മറ്റുള്ളവര്‍ 50000 രൂപ വീതവും സംഭാവന നല്‍കിയിട്ടുള്ളതായി വിവരാവകാശ രേഖകള്‍ പറയുന്നു. ‘നമ്മള്‍ ഒന്നിച്ച് നിന്നാല്‍ ഏത് പ്രളയത്തെയും മറികടക്കാം’ എന്ന് മുഖ്യമന്ത്രി പറയുമ്പോഴും 48 എം. എല്‍. എമാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട്?.
സാലറി ചലഞ്ചില്‍ പങ്കെടുത്ത എം. എല്‍. എ മാരുടെ പേര് വിവരങ്ങള്‍.