അടൂര്‍: ഗോപു നന്ദിലത്ത് ജി-മാര്‍ട്ടിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് വീണു മരിച്ചതെന്ന അധികൃതരുടെ വാഥം പൊളിയുന്നു. യുവാവ് നാലാം നിലയില്‍ നിന്നാണ് വീണ് മരിച്ചതെന്ന് വ്യക്തമാകുന്നതോടെ അടൂര്‍ പോലീസ് കേസെടുത്തു.പാലക്കാട് -പട്ടാമ്പി സ്വദേശിയായ ഉമേഷ് (34) വ്യാഴാഴ്ച വൈകിട്ട് മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ് ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായതെന്നും മൂന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണു മരിക്കുകയുമെന്നായിരുന്നു ഗോപു നന്ദിലത്ത് ജി മാര്‍ട്ട് അധികൃതര്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ ഈ വാഥം പൊളിഞ്ഞതോടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.സംഭവത്തിന്റെ പശ്ചാതലത്തില്‍
ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു .ഇതു സംബന്ധിച്ച് നഗരസഭ കൗണ്‍സിലറും ഡി.സി.സി ജന:സെക്രട്ടറിയുമായ അഡ്വ. ബിജു വര്‍ഗീസ് അടൂര്‍ ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയിട്ടുണ്ട്.കെട്ടിടത്തിന്റെ മൂന്നു നില പണി യുന്നതിനു മാത്രമാണ് അധികൃതര്‍ അനുമതി നല്‍കിയത്. അനധികൃതമായി പണിത നാലാം നിലയില്‍ നിന്നാണ് ജീവനക്കാരന്‍ വീണു മരിച്ചത്.
അനധികൃത നിര്‍മാണത്തിനു കൂട്ടുനിന്ന നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്കു കത്ത് നല്‍കിയിട്ടുണ്ട്.സംഭവത്തിന്റെ പശ്ചാതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് അടുരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍