മസ്‌കത്ത്: ജോലി തേടി മസ്‌കത്തിലെത്തിയിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഉദ്ദേശിച്ച ജോലി ലഭിക്കാതാതിരുന്നതിനാല്‍ ആത്മഹത്യക്ക് ശ്രമിച്ച് മലയാളി യുവാവ്. അല്‍ ഖുവൈറിലെ താമസ കെട്ടിടത്തിലെ ബാല്‍ക്കണയില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ക്രെയ്ന്‍ ഉപയോഗിച്ചാണ് യുവാവിനെ താഴെ ഇറക്കിയത്.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യം മറ്റു സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പൊലീസ് എത്തി യുവാവിനെ ബോഷര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം യുവാവ് വ്യക്തമാക്കിയത്. ജോലി ലഭിക്കാതിരുന്നത് മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.